ഒരൊറ്റ ഡാന്‍സിലൂടെ പ്രൊഫസര്‍ സഞ്ജീവ് നേടിയത് ബ്രാണ്ട് അംബാസിഡര്‍ പദവി. ഒരുപക്ഷേ പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവ എന്ന പേര് നമുക്ക് പരിചിതമല്ലായിരിക്കാം. എന്നാല്‍ ഡാന്‍സിംഗ് അങ്കിളിനെ എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത് ഡാന്‍സിംഗ് അങ്കിള്‍ എന്ന പേരില്‍ പ്രചരിക്കുന്ന് ഒരു അങ്കിളിന്റെ ഡാന്‍സാണ്.
ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ സ്റ്റേജില്‍ വെച്ചായിരുന്നു പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവയുടെ ഡാന്‍സ്. വീഡിയോ വൈറലായതോടെ താരമായി മാറിയ അദ്ദേഹത്തെ വിദിഷ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബ്രാണ്ട് അംബാസിഡറാക്കി മാറ്റിയിരിക്കുകയാണ്. ബന്ധുവിന്റെ വിവാഹ ചടങ്ങിനായിരുന്നു ഇദ്ദേഹം ഭാര്യയുമൊത്ത് സ്റ്റേജില്‍ കയറി നൃത്തം ചെയ്തത്. ബോളിവുഡ് നടന്‍ ഗോവിന്ദയുടെ ആരാധകനായ ശ്രീവാസ്തവ, ഗോവിന്ദ അഭിനയിച്ച ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് ചുവട് വെച്ചത്.
നൃത്തം പഠിച്ചിട്ടില്ലാത്ത ശ്രീവാസ്തവ ജന്മനാ ലഭിച്ച കഴിവുകളെ വളര്‍ത്തിയെടുക്കുകയായിരുന്നു. 80കളില്‍ മധ്യപ്രദേശില്‍ സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ വിജയിയായിട്ടുണ്ട്. ഭോപ്പാലിലെ പ്രശസ്തമായ ഭാഭ എന്‍ജിനീയറിംഗ് റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ അസിസ്റ്റന്റ്‌പ്രൊഫസറാണ് ശ്രീവാസ്തവ!
Best wedding performance selected by UNESCO pic.twitter.com/XPmLbmRKld
— Gautam Trivedi (@KaptanHindustan) May 30, 2018
Post Your Comments