India

കേരളത്തില്‍ ജോലി ചെയ്ത് മടങ്ങിയ കന്നഡ യുവാവിനെ നാട്ടുകാര്‍ ഒറ്റപ്പെടുത്തി: കാരണം ഏവരെയും ഞെട്ടിപ്പിക്കുന്നത്

ബെംഗളൂരു: കേരളത്തില്‍ ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തിയ കന്നഡ യുവാവിനെയും കുടുംബത്തെയും നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു. നിപ വൈറസ് ഭീതിയുടെ പേരിലാണ് ഈ കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. കോഴിക്കോട്ട് ട്രാക്ടര്‍ ഡ്രൈവറായ ഗംഗാധറിന് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പനി പിടിപെട്ടിരുന്നു. നിപ വൈറസാണെന്ന സംശയത്തെത്തുടര്‍ന്ന് ശരീരസ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇതല്ലെന്ന് തെളിഞ്ഞു. പനി വന്നതിനുശേഷം വീട്ടില്‍ ആരും വരാറില്ലെന്നും വീടിന് പുറത്തിറങ്ങിയാല്‍ ഭര്‍ത്താവ് മരിച്ചോ എന്നാണ് ആളുകള്‍ക്ക് അറിയേണ്ടതെന്നും ഗംഗാധറിന്റെ ഭാര്യ ശാരദ പറയുന്നു.

മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരരുതെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ ആശുപത്രിയില്‍ മറ്റു രോഗികള്‍ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്ന് ഗംഗാധര്‍ പറഞ്ഞു. ജീവനക്കാര്‍ നല്ല രീതിയില്‍ പെരുമാറിയെങ്കിലും രോഗികളുടെ പൊതുശൗചാലയവും കാന്റീനും ഉപയോഗിക്കുന്നതില്‍ നിന്ന്‌ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മേയ് 21-നാണ് ഗംഗാധര്‍ കേരളത്തില്‍നിന്ന് തിരിച്ചെത്തിയത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയിട്ടും നാട്ടുകാരുടെ ഒറ്റപ്പെടുത്തല്‍ തുടരുകയാണെന്നും ബസിലും ഓട്ടോയിലും കയറാന്‍ അനുവദിക്കുന്നില്ലെന്നും ഗംഗാധര്‍ വ്യക്തമാക്കി. പൂര്‍ണമായും സുഖം പ്രാപിച്ചിട്ടും നാട്ടുകാരുടെ അവഗണനയില്‍ വിഷമിക്കുകയാണ് ഗംഗാധറും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button