മുംബൈ: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കെനിയയെ തകര്‍ത്തത്. 68ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 71 ആം മിനുട്ടില്‍ ജെജെ രണ്ടാം ഗോളും 92 ആം മിനുട്ടില്‍ ഛേത്രി തന്റെ രണ്ടാം ഗോളും അടിച്ചു. ഇതോടെ 61 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രിയുടെ പേരിലായത്. ഛേത്രിക്ക് മുന്നില്‍ 64 ഗോളുമായി ലയണല്‍ മെസ്സിയാനുള്ളത്. മെസ്സിയെ കടത്തിവെട്ടാന്‍ ഛേത്രിക്ക് വെറും നാല് ഗോളുകള്‍ മാത്രം മതി. ഇതോടെ രണ്ടാം സ്ഥാനത്താകും ഛേത്രി.
Read Also: ഹോട്ടലില്‍ ബിരിയാണിക്ക് ഇരട്ടി വില : വാക്ക് തര്‍ക്കം ഒടുവില്‍ ഹോട്ടല്‍ ഉടമയുടെ ജീവനെടുത്തു
കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി നിറഞ്ഞ സ്റ്റേഡിയത്തിന് നടുവിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് തുടങ്ങിയവരെ നേരിടാനും എതിർ ടീമിന് കഴിഞ്ഞില്ല.
Post Your Comments