ദുബായ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നൽകിത്തുടങ്ങി. രാജ്യത്തെ അഞ്ച് നഗരങ്ങളിൽ സ്ത്രീകൾക്കായി ഡ്രൈവിംഗ് സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. സൗദിവിഷന്‍ 2030 ന്റെ ഭാഗമായി നിരവധി നടപടികളാണ് ഭരണതലത്തില്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. മതപരമായ കാരണങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിഷേധിച്ച ലോകത്തെ തന്നെ ഏക രാഷ്ട്രമായിരുന്നു സൗദി അറേബ്യ. ഗ്രൗണ്ടുകളില്‍ കായിക മത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് ചരിത്രപ്രധാനമായ ഈ മാറ്റം സൗദി പ്രഖ്യാപിച്ചത്.
Read Also: യു.എ.യില്‍ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുന്നതിന് യുവതി വ്യാജരേഖകള്‍ ഹാജരാക്കി
സൗദി തൊഴില്‍മേഖലയില്‍ സ്ത്രീ സാന്നിധ്യം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇവര്‍ക്ക് സ്വന്തമായി വാഹനം ഓടിക്കാൻ കഴിയാത്തത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തോടെ ഇതിനും മാറ്റമുണ്ടാകുകയാണ്. എന്നാൽ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സൂചന.
Post Your Comments