തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്ന് പിരിഞ്ഞു. കോട്ടയം സ്വദേശിയും നവവരനുമായ കെവിന്‍ പി. ജോസഫിന്റെ കൊലപാതക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
കെവിന്‍ കൊലക്കേസില്‍ പ്രതിപക്ഷത്തിനു വേണ്ടി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെവിന്‍ കേസില്‍ പോലീസിന്‍റേത് ഗുരുതര വീഴ്ചയെന്നും പോലീസ് നോക്കിനില്‍ക്കെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കര്‍ തള്ളി. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചത് സിപിഐഎമ്മുകാരാണെന്നും പൊലീസ് കേസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കേസ് ഇനി സിബിഐ അന്വേഷിക്കണമെന്നും കേസ് വഴിതിരിച്ചു വിടാന്‍ പൊലീസ് ശ്രമിക്കുന്നതായി തിരുവഞ്ചൂര്‍ ആരോപിച്ചു.
Post Your Comments