Latest NewsNewsIndiaGulf

നിപ്പ ഭീതി: പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രവാസി സാമൂഹിക പ്രവര്‍ത്തക

ദുബായ്: നിപ്പ എന്ന പേര് കേരളത്തില്‍ മാത്രമല്ല വിദേശത്തുള്ള മലയാളികള്‍ക്കിടയിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് ഏറെ ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും പ്രവാസികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് പല രീതിയിലും നിപ്പയുടെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്.

കേരളത്തില്‍ നിപ്പ പടരുന്നു എന്ന വാര്‍ത്ത വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്രചെയ്യേണ്ടവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്.മിക്കവര്‍ക്കും യാത്ര റദ്ദു ചെയ്യേണ്ടി വന്നു.വിമാന ടിക്കറ്റിനു മുടക്കിയ പണം തിരികെ ലഭിച്ചതുമില്ല. ഈ അവസരത്തിലാണ് പ്രവാസി സാമൂഹിക പ്രവര്‍ത്തകയും കോഴിക്കോട് സ്വദേശിയുമായ റമീല സുഖ്‌ദേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി കത്തെഴുതിയത്.

നിപ്പ പടര്‍ന്ന അവസരത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ക്ക് അയവ് വരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് കത്തിന്‌റെ ഉള്ളടക്കം. നിപ്പയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാനും രോഗപ്രതിരോധത്തിന് മുന്‍കരുതലെടുക്കാനും ലോക ആരോഗ്യ സംഘടനയുടെ സഹായം ഉറപ്പാക്കണമെന്നും കത്തില്‍ റമീല വിവരിക്കുന്നു.

നിപ്പയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറി വരവ് നിരോധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനത്തില്‍ അയവ് വരുത്താത്തതിനാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് റമദാന്‍ പ്രമാണിച്ച് നാട്ടില്‍ വരാന്‍ പറ്റാത്ത അവസ്ഥയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button