Latest NewsKerala

കെവിൻ വധത്തിൽ പുതിയ കണ്ടെത്തലുമായി അന്വേഷണ സംഘം

കോട്ടയം: പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹത. കെവിനെ മുക്കിക്കൊന്നതാണോ അതോ മുങ്ങിമരിച്ചതാണോ എന്നുറപ്പിക്കുന്നതില്‍ ഇനിയും സംശയം നിലനില്‍ക്കുന്നുണ്ട്. ആന്തരിക അവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വരുന്നതിനു മുന്നേ തന്നെ പോലീസ് കെവിന്റെ മരണം സംബന്ധിച്ച്‌ ഒരു നിഗമനത്തിൽ എത്തിയിരിക്കുകയാണ്.

തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ കെവിന്‍ പുഴയില്‍ വീണ് മരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മറ്റൊരു വാഹനത്തിലായിരുന്ന അനീഷ് ഛർദ്ദിച്ചപ്പോൾ കെവിന്റെ കാറിൽ ഉണ്ടായിരുന്നവർ അവിടേക്ക് പോയ സമയത്ത് കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും റോഡിന്റെ ഇടതുവശത്തുള്ള മാലിന്യകൂമ്പാരത്തിലേക്ക് ഓട്ടത്തിനിടെ കെവിന്‍ ചെന്ന് വീണെന്നും പോലീസ് പറയുന്നു.

അവിടെ നിന്നും കെവിൻ ഉരുണ്ട് പുഴയിലേക്ക് വീണതായും കെവിന് വേണ്ടി ഗുണ്ടാസംഘം രാവിലെ ഏഴ് മണി വരെ സ്ഥലത്ത് തെരച്ചില്‍ നടത്തിയതായും ആണ് റിപ്പോർട്ട് . എന്നാല്‍ ഗുണ്ടാസംഘത്തിനു കെവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സംഘം ഇവിടെ നിന്ന് മടങ്ങിയെന്നും പോലീസ് പറയുന്നു. ഈ കണ്ടെത്തല്‍ അന്തിമമാണ് എന്ന് പറയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button