Gulf

അബുദാബിയില്‍ ഇനി മൊബൈൽ ആപ്പ് വഴിയും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം

അബുദാബി: മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം അബുദാബിയിൽ അവതരിപ്പിച്ചു. അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഒരുക്കിയിരിക്കുന്ന ഈ ആപ്പിന്റെ പേര് ‘ ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്നാണ്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായി ലഭിക്കും.

Read Also: തൊഴില്‍ ഭിക്ഷാടനം : മാസവരുമാനം ലക്ഷങ്ങള്‍ : ഭിക്ഷാടനം തൊഴിലാക്കി മാറ്റിയവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ആപ്പ് വഴി അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാവുന്നതാണ്. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button