Latest News

മകൻ മാനസികരോഗി, വൃണം വന്ന് പുഴുകയറിയ കാലുമായി അച്ഛന്‍; ഒടുവില്‍ സാന്ത്വനവുമായി ഗാന്ധിഭവന്‍

ആരും തിരിഞ്ഞുനോക്കാനില്ലാതെ ചുറ്റും കാട്കയറിയ വീട്ടില്‍ മാനസികരോഗിയായ ഒരു മകനും കാലില്‍ വൃണം വന്ന് പുഴുകയറിയ അവസ്ഥയില്‍ അച്ഛനും. ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തെ വീട്ടിലാണ്‌ അച്ഛനും മകനും കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞെത്തിയ പ്രദേശവാസികളില്‍ ഒരാള്‍ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വീഡിയോ വൈറലായി മാറിയതോടെ സംഭവം അറിഞ്ഞ പത്തനാപുരം ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ അച്ഛനും മകനും സഹായവുമായി എത്തിയത്. കരുവാറ്റ കന്നുകാലിപാലം പുത്തൻ പുരയിൽ കേശവൻ, മകൻ മാനസിക രോഗിയായ സുരേഷ് എന്നിവര്‍ക്ക് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ സാറിന്റെ നിർദേശപ്രകാരം അവരുടെ വീട്ടിൽ തന്നെ ചികിത്സ, ഭക്ഷണം, ദിവസവും പിതാവിന്റെ കാലിലെ മുറിവ് ഡ്രസ്സിങ്, തുടങ്ങിയ ഗാന്ധിഭവന്‍ സ്നേഹവീടിന്റെ നേതൃത്വത്തില്‍ തുടങ്ങി. ആവശ്യഘട്ടം വന്നാൽ അവരെ ഗാന്ധിഭവൻ ഏറ്റെടുക്കുകയും ചെയ്യുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മാനസിക രോഗത്തെത്തുടര്‍ന്ന് കേശവന്റെ മക്കളായ രാജേന്ദ്രൻ, ശാലിനി എന്നിവർ കഴിഞ്ഞ രണ്ടു വർഷമായി പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണത്തിൽ ആണ് കഴിയുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button