Kerala

ജനങ്ങള്‍ മാസ്‌ക് ധരിച്ച്‌ നടക്കേണ്ട സാഹചര്യമുണ്ടോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നു

ജനങ്ങള്‍ മാസ്‌ക് ധരിച്ച്‌ നടക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നിപ വൈറസ് ബാധിച്ചെന്ന് സംശയം തോന്നിക്കുന്ന 223 പേരുടെ സാമ്പിളുകളില്‍ രോഗം സ്ഥിരീകരിച്ചത് നേരത്തെ കണ്ടെത്തിയ 18 പേര്‍ക്ക് മാത്രം. ഇന്നലെ പുറത്ത് വന്ന 22 പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. നിപ വൈറസ് ബാധ പുതുതായി ആര്‍ക്കും സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയില്‍ കഴിയേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സന്ദേശം. എന്നാല്‍ ജാഗ്രത ഒട്ടും കുറയ്‌ക്കേണ്ടതില്ലെന്നും കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കടക്കം 12 വരെ പ്രഖ്യാപിച്ച നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച 2 പേര്‍ നല്ലനിലയില്‍ സുഖം പ്രാപിച്ചുവരുന്നു. രോഗലക്ഷണത്തോടെ 22 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുളളത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ എണ്ണം 2079 ആയി. നിപയുടെ ഉറവിടം കണ്ടെത്താനായില്ലെങ്കിലും രോഗം പടരുന്ന സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗി ഗുരുതരാവസ്ഥയില്‍ എത്തുന്ന ഘട്ടത്തില്‍ മാത്രമേ നിപ പകരുകയുളളൂ. അതിനാല്‍ രോഗഭീതിയോടെ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച്‌ നടക്കേണ്ടതില്ലെന്ന് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച്‌ മേധാവി ഡോക്ടര്‍ ജി അരുണ്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button