India

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ മന്ത്രിസ്ഥാനത്തില്‍ തര്‍ക്കം തുടരുന്നു

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ മന്ത്രിസ്ഥാനത്തില്‍ തര്‍ക്കം തുടരുന്നു. മന്ത്രിമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ച് സാഹചര്യത്തിലും മന്ത്രി സ്ഥാനത്തില്‍ ഇതുവരെ തീരമാനമൊന്നുമായിട്ടില്ല. ബുധനാഴ്ച 18 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Also Read : കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളൂരുവില്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

കോണ്‍ഗ്രസ്സില്‍ നിന്ന് 22ഉം ജെഡിഎസ്സില്‍ നിന്ന് 12 ഉം ഉള്‍പ്പെടെ 34 മന്ത്രിമാരായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് തല്‍ക്കാലം 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്.

Image result for congress jds

ജെഡിഎസ്സില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണ, സി.എസ്. പുട്ടരാജു (മേലുകോട്ട എംഎല്‍എ), ഡി.സി. തമ്മണ്ണ (മദ്ദൂര്‍), എച്ച്.കെ. കുമാരസ്വാമി (സകലേശ്പുര), ബണ്ഡെപ്പ (ബീദര്‍ സൗത്ത്), എച്ച്. വിശ്വനാഥ് (ഹന്‍സൂരു) എന്നിവരും ലിംഗായത്ത് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാരില്‍ ഒരാളുമായിരിക്കും മന്ത്രിമാരാകാന്‍ സാധ്യത.

സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന ഡി.വി. ദേശപാണ്ഡെ, കെ.ജെ. ജോര്‍ജ്, എച്ച്.കെ. പാട്ടീല്‍, രാമലിംഗറെഡ്ഡി, യു.റ്റി. ഖാദര്‍, കൃഷ്ണപ്പ, ബസവരാജ്, തന്‍വീര്‍സെയ്ദ്, രായറെഡ്ഡി, എം.പി. പാട്ടീല്‍, ഹല്ലപ്പ, ആര്‍. സീതാറാം എന്നിവരെല്ലാം മന്ത്രിസ്ഥാനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എംഎല്‍എ എന്‍.എ. ഹാരിസ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരുടെ അണികള്‍ കെപിസിസി ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button