കെയ്റോ : ബോട്ട് മുങ്ങി 48 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന 60 ഓളം പേരെ രക്ഷപ്പെടുത്തി. ടുണീഷ്യന്‍ തീരത്താണ് ബോട്ട് മുങ്ങിയത് . ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
ഒരു സൈനിക വിമാനത്തിന്റെ സഹായത്തോടെയാണ് തീരദേശത്ത് നാവികര്‍ തിരച്ചില്‍ നടത്തുന്നത്. ബോട്ടില്‍ 180 കുടിയേറ്റക്കാരുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതില്‍ 80 പേര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാണാതായ കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോഴും അജ്ഞാതമാണെന്ന് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ വക്താവ് ഫ്ളേയോയോ ഡി ഗിക്കോമോ മുന്നറിയിപ്പു നല്‍കി.
Post Your Comments