അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നടക്കം 2,000 ലേറെപ്പേരെ ഒഴിപ്പിച്ചിക്കുകയും ചെയ്തു. ഗ്വാട്ടിമലയിലെ ഫ്യൂഗോ അഗ്നി പര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു. അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ഇവിടെ നിന്നുള്ള ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലും എല്ലാം പറന്നെത്തിയത് ജനജീവിതത്തെ ബാധിച്ചു.
ഏഴ് നഗരസഭകളിലേക്കാണ് ഇത്തരത്തില്‍ ചാരമെത്തിയത്. വാഹനങ്ങളുടെ ഗ്ലാസുകളിലടക്കം ചാരം പടര്‍ന്നതോടെ ചിലയിടങ്ങളില്‍ ഗതാഗത തടസം വരെയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാന്‍ തയാറാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
#VolcánDeFuego ? hace erupción en #Guatemala ?? pic.twitter.com/rLgiyJxyaN
— Noti Bomba (@notibomba) June 3, 2018
Post Your Comments