India

ഏഴംഗ കുടുംബത്തെ തീകൊളുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ ദയാഹർജി തള്ളി

ന്യൂഡല്‍ഹി: ഏഴംഗ കുടുംബത്തെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ചയാളുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്. 2006ലാണ് ഏഴ് പേരുള്ള വിജേന്ദ്ര മഹ്‌തോ എന്നയാളുടെ കുടുംബത്തെ ഇയാൾ തീകൊളുത്തിക്കൊന്നത്. ഇതിൽ അഞ്ച് പേർ കുട്ടികളാണ്. പോത്തുകളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ജഗത് റായിക്കും വസീര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെ വിജേന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വിജേന്ദ്രയെ സമീപിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്ന് വീടിന് തീയിടുകയായിരുന്നു.

Read Also: പുണ്യമാസത്തിൽ യുവതിയെ സഹായിച്ച് മാതൃകയായി ടാക്‌സി ഡ്രൈവർ

വിജേന്ദ്രയുടെ ഭാര്യയും അഞ്ചുകുട്ടികളും ഉടന്‍ തന്നെയും ഗുരുതരമായി പൊള്ളലേറ്റ വിജേന്ദ്ര കുറച്ചുമാസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ബിഹാര്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് ദയാഹർജി സമർപ്പിച്ചത്. 2018 എപ്രില്‍ 23നാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button