കാലവര്‍ഷം കനത്തു തുടങ്ങി. മഴ ശക്തമായതോടെ മഴക്കാല രോഗങ്ങളും വ്യാപകമാകുകയാണ്. നിപ മുതല്‍ ജപ്പാന്‍ ജ്വരം വരെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ മഴക്കാല രോഗങ്ങളും കടന്നു വരുന്നത് കേരളീയര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ് ഇക്കാലത്ത് വര്‍ധിച്ചുവരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യവും രോഗം പരത്തുന്ന കൊതുകുകളുടെ താവളമാകുന്നു. അതുവഴി നിരവധി രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഡങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, ജപ്പാന്‍ജ്വരം, ടൈഫോയിഡ്, ഛര്‍ദി അതിസാരരോഗങ്ങള്‍, കോളറ, അമീബിയാസിസ്, വിരബാധ തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്നത്. തക്കസമയത്ത് ചികില്‍സ കിട്ടിയില്ലെങ്കില്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന ഈ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിയാം.
ഡങ്കിപ്പനി
ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ കൂടുതലായി കാണുന്ന ഈ രോഗത്തിനു കാരണം ഫ്ലേവി വൈറിഡേ എന്ന കുടുംബത്തില്‍പ്പെട്ട ഫ്ലേവി എന്ന വൈറസുകളാണ്. പെണ്‍കൊതുകുകളാണ് ഈ പനി പരത്തുന്നത്. കറുത്ത ശരീരത്തില്‍ വളരെ വ്യക്തമായി കാണാവുന്ന വെള്ള വരകളും തലയിലും ദേഹത്തും കാണുന്ന വെളുത്ത കുത്തുകളുമുള്ള ഒരുതരം കൊതുകളാണ് ഇവ. ടൈഗര്‍ കൊതുകുകള്‍ എന്നും ഇവ അറിയപ്പെടുന്നു.
പകല്‍സമയത്ത് കൂടുതലായി മനുഷ്യനെ കടിക്കുന്ന ഇവ ഇൗര്‍പ്പമുള്ള സ്ഥലങ്ങള്‍, വെള്ളക്കെട്ടുള്ള കുഴികള്‍, ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, മരപ്പൊത്തുകള്‍, അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ എന്നിവയില്‍ മുട്ടയിട്ട് പെരുകുന്നു. സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമൂണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തില്‍ കലാശിച്ചേക്കാം. വളരെ പെട്ടെന്ന് വര്‍ധിക്കുന്ന പനി, കഠിനമായ തലവേദന, പേശിവേദന, സന്ധികളില്‍ വേദന എന്നിവയാണ് ഡങ്കിയുടെ ലക്ഷണങ്ങള്‍. കൊതുകുകളെ നിയന്ത്രിക്കലാണ് ഡങ്കിപ്പനി തടയാന്‍ ഏറ്റവും ഉചിതമായ നടപടി. വീടിനു ചുറ്റും നല്ല വൃത്തിയുള്ളതാക്കി വയ്ക്കുകയും കൊതുക് പെരുകാനുള്ള സൗകര്യം ഇല്ലായെന്നു ഉറപ്പ് വരുത്തുകയും വേണം. വീടിനു ചുറ്റുമുള്ള ഇടങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
ജപ്പാന്‍ ജ്വരം
ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന ജപ്പാന്‍ ജ്വരത്തിന്റെ വൈറസുകള്‍ പെരുകുന്നത് മൃഗങ്ങളിലാണ്. പ്രത്യേകിച്ച് പക്ഷികള്‍, പന്നി, കുതിര എന്നിവയില്‍. എന്നാല്‍ ഇവയെ കടിക്കുന്ന കൊതുകും മറ്റു പ്രാണികളും മനുഷ്യനെ കടിക്കുമ്ബോള്‍ രോഗം മനുഷ്യരിലുമെത്തുന്നു. തലച്ചോര്‍, സുഷുമ്നനാഡി എന്നിവയെയാണ് രോഗാണുക്കള്‍ ബാധിക്കുന്നത്. തലവേദന, പനി, കോച്ചിവലിവ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. കൃത്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഇത് പരത്തുന്ന ക്യൂലക്സ് കൊതുകുകള്‍ പ്രധാനമായും കാല്‍മുട്ടിന് താഴെയാണ് കടിക്കുന്നത്. മന്ത് രോഗവും ഇവ തന്നെയാണ് പരത്തുന്നത്.
എച്ച് വണ്‍ എന്‍ വണ്‍
പൊതുവേ മഞ്ഞുകാലത്ത് കാണുന്ന പനിയാണെങ്കിലും ഇപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതര്‍ വളരെയേറെയുണ്ട്. പനി, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. രോഗി തുമ്മുമ്ബോഴും, ചുമയ്ക്കുമ്ബോഴും വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് കുറയ്ക്കും. ധാരാളം വെള്ളം കുടിക്കുക, വിശ്രമം തുടങ്ങിയവ രോഗം മാറുന്നതിന് ആവശ്യമാണ്.
എലിപ്പനി
മലിനമാക്കപ്പെട്ട വെള്ളവും മണ്ണും കൈകാര്യം ചെയ്യുമ്ബോഴാണ് എലിപ്പനി പിടിപെടുന്നത്. മഴ പെയ്താല്‍ ഉണ്ടാകാവുന്ന വെള്ളക്കെട്ടും മലിനജലം കെട്ടിനില്‍ക്കുന്നതും എലിപ്പനിയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. തോടുകളിലും പാടങ്ങളിലും ജോലി ചെയ്യുന്നവരും, മലിനജലവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പനി, ശരീരവേദന, കണ്ണുകളിലെ ചുവപ്പ്, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം മുട്ടല്‍, പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് ലക്ഷണങ്ങള്‍. ഡോക്ടറെ കണ്ട് , എലിപ്പനി ആണോ എന്ന് ഉറപ്പാക്കി വേണ്ട ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകള്‍ തുടക്കത്തിലേ ഉപയോഗിച്ചാല്‍ എലിപ്പനി മാരകമാകാതെ സുഖപ്പെടുത്താം. ചികില്‍സിക്കാതിരുന്നാല്‍ ഇൗ രോഗം മാരകമായി മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവ ഉണ്ടാകാം.
പരിസരശുചിത്വം പാലിക്കുകയാണ് ഇൗ രോഗം നിയന്ത്രിക്കാനുള്ള പ്രധാനമാര്‍ഗം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൈകാലുകള്‍ കഴുകുകയോ, കുളിക്കുകയോ ചെയ്യാതിരിക്കുക, ആഹാരപദാര്‍ഥങ്ങള്‍ മൂടിവച്ച് ഉപയോഗിക്കുക, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും സ്വീകരിക്കണം.
മലമ്പനി (മലേറിയ)
ശുദ്ധജലശേഖരങ്ങളില്‍ പെറ്റുപെരുകുന്ന അനോഫലീസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് മലമ്പനി. വളരെ അപകടകാരിയായ ഈ രോഗം തലച്ചോറിനെ ബാധിക്കുന്നതാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കലര്‍ന്ന് കറുപ്പ് നിറത്തിലുള്ള മൂത്ര വിസര്‍ജനമുണ്ടാകും. പ്രധാന രോഗലക്ഷണങ്ങള്‍ വിറയലോടുകൂടിയ പനിയാണ്. കൂടാതെ മൂന്നുഘട്ടങ്ങളിലൂടെയും രോഗം പ്രത്യക്ഷപ്പെടാം. തണുത്ത അവസ്ഥയില്‍ ചൂടും വിയര്‍പ്പും മാറിമാറി വരും. തലവേദന, ഓക്കാനം എന്നിവയും ഉണ്ടാകാം. രണ്ടാംഘട്ടത്തില്‍ പനിയും മറ്റ് ലക്ഷണങ്ങളെല്ലാം വര്‍ധിക്കും. ത്വക്ക് വരണ്ടതായി മാറും. മൂന്നാംഘട്ടത്തില്‍ തണുക്കുകയും രോഗി മയക്കത്തിലാവുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസത്തേക്ക് ഇൗ അവസ്ഥ തുടരാം.
ടൈഫോയിഡ്
സാല്‍ മൊണല്ലാ ടൈഫി എന്ന രോഗാണുവാണ് ടൈഫോയിഡ് പരത്തുന്നത്. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് രോഗാണു പുറത്തുവരുന്നത്. ഇൗച്ചയും പ്രാണികളും മലമൂത്ര വിസര്‍ജ്യത്തില്‍ നിന്നുള്ള അണുക്കളെ കുടിവെള്ളത്തിലും ആഹാരപദാര്‍ഥങ്ങളിലും പകര്‍ത്തുന്നു. എസെിലും എസ്ക്രെീമിലും ഇതിന്റെ അണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക, വെള്ളം, പാല്‍ എന്നിവ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക, വഴിയോരങ്ങളില്‍ മുറിച്ച് വില്‍ക്കുന്ന പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക, രോഗിയുടെ മലമൂത്രവിസര്‍ജ്യ വസ്തുക്കള്‍ നന്നായി അണു വിമുക്തമാക്കിയശേഷം സംസ്കരിക്കുക, വസ്ത്രങ്ങള്‍ അണുവിമുക്തമാക്കി ചൂടുവെള്ളത്തില്‍ കഴുകി എടുക്കുക തുടങ്ങിയവയിലൂടെ രോഗം നിയന്ത്രിക്കാം.
Post Your Comments