Kerala

മാധ്യമങ്ങൾക്കെതിരെ പോസ്റ്റർ : തോറ്റത് നിങ്ങളാണ്

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങള്‍ സര്‍ക്കാരിനും ഇടതുപക്ഷത്തിനും നേരെ നടത്തിയ പ്രചരണങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം മുൻ നിർത്തി തക്ക മറുപടിയുമായി സി.പി.എം പ്രവര്‍ത്തകര്‍. ചെങ്ങന്നുര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലും,സോഷ്യല്‍ മീഡിയകളിലൂടെയുമാണ് മാധ്യമങ്ങള്‍ക്കെതിരെ വ്യാപക പ്രചരണങ്ങൾ നടത്തുന്നത്.

CHENGANNURപ്രധാനമായും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളെയാണ് പരിഹസിക്കുന്നത്. ‘”ചെങ്ങന്നൂര്‍ . . തോറ്റത് നിങ്ങളാണ്, ജയിച്ചത് ഞങ്ങളാണ് ” എന്ന വാക്കുകളാണ് ഈ മാധ്യമങ്ങളുടെ ലോഗോ ആലേഖനം ചെയ്ത ബോര്‍ഡുകളിലും പോസ്റ്റുകളിലും എഴുതി ചേർത്തിരിക്കുന്നത്, ആരവം മുഴക്കുന്ന വലിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡുകള്‍ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും സി.പി.എം പ്രവര്‍ത്തകർ തന്നെയെന്നാണ് വിവരം.

CHENGANNUR

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കവെയാണ് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ശേഷം യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ഇടതുപക്ഷത്തിനും എതിരെ ചാനലുകള്‍ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ പ്രതി പട്ടികയിൽ ഉണ്ടെന്ന് വ്യക്തമാക്കി ഇവര്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ അവസരം പരമാവധി മുതലെടുക്കാന്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരുപ്പ് നടത്തുകയും ചാനലുകളുടെ ശ്രദ്ധ കോട്ടയത്തേക്ക് എത്തുകയും ചെയ്തു.

ഒടുവിൽ ഇത്രയും കടന്നാക്രമണങ്ങൾ അതിജീവിച്ച്‌ ചെങ്ങന്നൂരില്‍ ചരിത്ര വിജയം നേടാനായതോടെയാണ് മാധ്യമങ്ങൾക്ക് നല്ല ചുട്ടമറുപടിയുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്.

Also read :ആ രാജ്യസഭാ സീറ്റ് നല്‍കേണ്ടതിനെ കുറിച്ച് കോണ്‍ഗ്രസിനോട് ശാരദക്കുട്ടിയുടെ അഭിപ്രായം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button