പുനലൂര്‍•കെവിന്റെ മരണം കൊലപാതകമാണെന്നും ഇക്കാര്യത്തില്‍ സംശയമില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി വിജയ് സാഖറെ. തെളിവെടുപ്പിന്റെ ഭാഗമായി കേസിലെ പ്രതികളെ പുനലൂരില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമം. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും സാക്കറെ പറഞ്ഞു. നാലു പ്രതികളെയാണ് തെളിവെടുപ്പിന് എത്തിച്ചിത്. ഇവരില്‍ ഒരാളെ പോലീസ് തോട്ടിലിറക്കി തെളിവെടുപ്പ് നടത്തി. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം പുനലൂരിന് സമീപത്തെ ചാലിയക്കര ആറില്‍നിന്നായിരുന്നു കണ്ടെടുത്തത്.
Post Your Comments