തിരുവനന്തപുരം: കുറിതൊട്ട എല്ലാവരെയും വർഗീയവാദികളാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. പരമ്പരാഗതമായി കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന മണ്ഡലമായ ചെങ്ങന്നൂരിൽ സംഭവിച്ചതും അതാണെന്ന് അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. ഇഷ്ടംപോലെ പ്രവർത്തനം നടത്താനുള്ള അവസരം കിട്ടിയ ഒരു ഇലക്ഷനായിരുന്നു ചെങ്ങന്നൂരിന്റെത്. സിപിഎം ഇത് നല്ലവണ്ണം മുതലെടുക്കുകയും ചെയ്തു.
മതനിരപേക്ഷ പാർട്ടിയെന്നവകാശപ്പെടുന്ന സിപിഎം രാഷ്ട്രീയം അല്ല ചെങ്ങന്നൂരിൽ സംസാരിച്ചത്. വർഗീയ ധ്രുവീകരണം ആണ് അവർ നടത്തിയത്. കുറി തൊട്ട് അമ്പലത്തിൽ പോകാൻ പോലും ഇപ്പോൾ ഒരു ഹിന്ദുവിന് കഴിയുന്നില്ല, അവരെ ഉടനെ ഇവർ ആർ എസ് എസ് ആക്കും. ന്യൂനപക്ഷങ്ങളെ ഇവർ പലതും പറഞ്ഞു ഭയപ്പെടുത്തും. കേരളത്തിലെ കോൺഗ്രസിനെ കുറിച്ച് ഇടതുപക്ഷം ഇപ്രകാരം പ്രചാരണം നടത്തിയിട്ടുണ്ട്. കുറിതൊട്ട് അമ്പലത്തിൽ പോകാൻ പോലും കോൺഗ്രസ്സുകാർ ഭയക്കുകയാണ്.
ബിജെപിക്ക് ഇതുകൊണ്ടൊന്നും വോട്ട് കുറയാൻ പോകുന്നില്ല. ചെങ്ങന്നൂർ തന്നെ ത്രികോണ മത്സരമാണ് നടന്നത്. കോൺഗ്രസ് തങ്ങളുടെ സമീപനം മാറ്റിയില്ലെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് മടങ്ങി വരില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മാതൃഭൂമി ചർച്ചയിൽ ആണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശം.
വീഡിയോ കടപ്പാട്: മാതൃഭൂമി
Post Your Comments