കോഴിക്കോട് : നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്കൂൾ തുറക്കൽ തീയതി വീണ്ടും മാറ്റി. ഈ മാസം പന്ത്രണ്ടിന് തുറക്കാനാണ് തീരുമാനം. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കുന്ന തീയതി നീട്ടി വെയ്ക്കാൻ തീരുമാനിച്ചത്. കൂടാതെ ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നിപ വൈറസ് ബാധ വ്യാപകമായതോടെയാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറന്നെങ്കിലും അഞ്ചു വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments