കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുമെന്നും വൈറസ് ഭീതി മൂലം ജനം ബസില്‍ കയറാതായതോടെ ചില റൂട്ടുകളില്‍ ബസ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണെന്നും ബസുടമകള്‍ അറിയിച്ചു.
പേരാമ്ബ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് ജനം യാത്ര ചെയാന്‍ മടിക്കുന്നത്. വടകര-പേരാമ്ബ്ര റൂട്ടില്‍ 45ഓളം ബസുകള്‍ സര്‍വീസുകള്‍ നടത്തിയിരുന്നിടത്ത് 12 ബസുകള്‍ മാത്രമേ ഇപ്പോള്‍ ഓടുന്നുള്ളൂ. കുറ്റ്യാടി റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് 25 ബസ്സുകള്‍ മാത്രമാണ് ഓടുന്നത്.
അതേസമയം കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണ് എന്നാണ് വിവരം. തൊട്ടില്‍പ്പാലം ഡിപ്പോക്ക് പ്രതിദിന വരുമാനം രണ്ടുലക്ഷം രൂപയായി കുറഞ്ഞിരിക്കുന്നു. ഇതേരീതിയാണ് മുന്നോട്ടെങ്കിൽ സര്‍വീസുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Also read : സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 30ൽ ഏറെ പേർക്ക് പരിക്ക്
Post Your Comments