Gulf

ഫുജൈറയില്‍ മലയാളിയായ സജി ചെറിയാൻ നിർമിച്ച മുസ്‌ലിം പള്ളി തുറന്നു

ഫുജൈറ: മുസ്ലിം സഹോദരങ്ങള്‍ക്കായി മലയാളിയായ സജി ചെറിയാൻ നിർമിച്ച പള്ളി റമസാനിലെ മൂന്നാം വെള്ളിയാഴ്ച ആരാധനയ്ക്കായി തുറന്നുകൊടുത്തു. പ്രാര്‍ഥനയ്ക്ക് ക്യാംപിനകത്തുതന്നെ സൌകര്യം ലഭിച്ച സംതൃപ്തിയിലാണ് തൊഴിലാളികൾ. പ്രാര്‍ഥനയ്ക്കായി ദൂരദിക്കുകളിലേക്ക് പോകേണ്ടിവരുന്നവരുടെ പ്രയാസമാണ് പള്ളി നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സജി ചെറിയാൻ പറയുകയുണ്ടായി.

Read Also: കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ ഒരു ഗള്‍ഫ് രാജ്യം കൂടി നിരോധിച്ചു

ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി, ഇന്ത്യൻ കോൺസുലേറ്റിലെ നീരജ് അഗർവാൾ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഇഫ്താറിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. മതസൗഹാര്‍ദം പ്രവൃത്തിപദത്തിലെത്തിച്ച സജി ചെറിയാന്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button