Kerala

സ്വന്തം പാർട്ടിയിലെ സ്ത്രീകളെക്കുറിച്ച് ലൈംഗിക ചുവയോടെ പരാമർശം; സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുടുങ്ങി സിപിഎം പ്രവർത്തകർ

കണ്ണൂർ: സ്വന്തം പാർട്ടിയിലെ തന്നെ സ്ത്രീകൾക്കെതിരെ അശ്ളീലച്ചുവയോടെ രഹസ്യ ഗ്രൂപ്പുകളിൽ കമന്റുകളിട്ട സിപിഎം നേതാക്കളുടെ കള്ളി വെളിച്ചത്ത്. ആസിഫയ്ക്ക് വേണ്ടിയും ലൈംഗിക നോട്ടങ്ങൾക്കെതിരെയും വാദിച്ച സിപിഎം പ്രവർത്തകരുടെയും സൈബർ കമ്യൂണിലെ പ്രധാനപ്രവർത്തകരുടെയുമാണ് ചാറ്റ് പുറത്തായിരിക്കുന്നത്. ഒരു വനിത പ്രസിദ്ധീകരണത്തിന്റെ മുഖചിത്രമായി കുഞ്ഞിന് മുല കൊടുക്കുന്ന സ്ത്രീയുടെ ചിത്രം വന്നതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ നടന്ന ക്യാമ്പയിനുകളെക്കുറിച്ചായിരുന്നു ഇവരുടെ ചർച്ച.

Read Also: രമേശ് ചെന്നിത്തലയെ പരിഹസിച്ച്‌ കെ. മുരളീധരന്‍

ഉണ്ടായ ചേരിതിരിവിനെ തുടർന്നാണ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടിരിക്കുന്നതെന്നാണ് സൂചന. സ്ക്രീൻ ഷോട്ടുകളിൽ കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജന്റെ സോഷ്യൽ മീഡിയ പ്രവർത്തനം കൈകാര്യം ചെയ്യുന്ന ആളുടെ മോശം കമന്റുകളുമുണ്ടെന്നാണ്റിപ്പോർട്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും ഈ രഹസ്യ ഗ്രൂപ്പിലെ അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button