മസ്ക്കറ്റ്: ഒമാനിൽ ഭൂസ്വത്ത് വാങ്ങാൻ വിദേശികൾക്ക് അനുമതി ലഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിഗണനയിലുള്ളതായി പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്കുള്ളിൽ മാത്രമാണ് ഇത്തരത്തിൽ അനുമതി ഉള്ളത്. ഇത് പ്രത്യേകം നിശ്ചയിച്ച മറ്റു മേഖലകളിലും നൽകാനാണ് ആലോചന.
Read Also: നിപ്പ വൈറസ് : തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഈ ഡോക്ടറുടെ വാക്കുകള്‍ നിങ്ങളെ സഹായിക്കും
ഇതോടെ 20 വർഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്ന വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ഭൂമി വാങ്ങാനും കെട്ടിടം നിർമിക്കാനും അനുമതി ലഭിക്കും. നിലവിൽ സ്വന്തമായി വീടുള്ള ഒട്ടേറെ വിദേശികളുണ്ടെങ്കിലും ഭൂമിയിൽ ഇവർക്ക് അവകാശം ഉണ്ടായിരുന്നില്ല. പുതിയ നിയമത്തോടെ ഈ രീതിക്കും മാറ്റം വരാനാണ് സാധ്യത.
Post Your Comments