കേരള സര്‍ക്കാരിനു മാനക്കേട് ഉണ്ടാക്കുന്നതിലൂടെ നിരവധി വിവാദങ്ങളില്‍പ്പെട്ട പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ അഴിച്ചു പണി തുടങ്ങി കഴിഞ്ഞു. ജേക്കബ് തോമസ് പിണറായി സര്‍ക്കാരിന്റെ കണ്ണില്‍ കരടായി മാറിയപ്പോള്‍ നഷ്‌ടമായ വിജിലന്‍സ് മേധാവി സ്ഥാനത്തേയ്ക്ക് ചുരുങ്ങിയ കാലമിരുന്നത് രണ്ടു പേരാണ്. നിലവിലെ വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയതോടെ ക്രൈംബ്രാഞ്ച് മേധാവി ഡിജിപി ബി.എസ്.മുഹമ്മദ് യാസിന്‍ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക്. വിജിലൻസ് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യാസിൻ അടുത്ത ഫെബ്രുവരിയിൽ വിരമിക്കും.അസ്താനയ്ക്കു ബിഎസ്‌എഫ് അഡീഷണല്‍ ഡയറക്ടറായാണു നിയമനം. ഡല്‍ഹിയില്‍ കേരള പൊലീസിന്റെ സ്‌പെഷ്യല്‍ ഓഫിസറായിരുന്ന അസ്താനയെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ബന്ധിച്ചാണു കേരളത്തിലേക്കു കൊണ്ടുവന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോള്‍ ഒഴിവു വരുന്ന വിജിലന്‍സ് മേധാവി സ്ഥാനത്തേയ്ക്ക് സീനിയോറിട്ട് അനുസരിച്ചാണെങ്കില്‍ ഋഷിരാജ് സിംഗിനെ വേണം നിയമിക്കാന്‍. ജേക്കബ് തോമസും ലോക്നാഥ് ബെഹ്റയും കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ഋഷിരാജ് സിംഗാണ്. അതുകൊണ്ട് തന്നെ ഋഷിരാജ് അല്ലെങ്കില്‍ എ.ഹേമചന്ദ്രന്‍ എന്നീ പേരുകള്‍ ഈ ചര്‍ച്ചയില്‍ ആദ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഋഷിരാജ് സിംഗിനെയും ഹേമചന്ദ്രനെയും വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിക്കാതെ ചട്ട ലംഘനം നടത്തി യാസിനെ നിയമിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപിമാരുടെ രണ്ടു കേഡര്‍ തസ്തികയും രണ്ട് എക്‌സ് കേഡര്‍ തസ്തികയുമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പദവികള്‍ കേഡര്‍ തസ്തികയാണ്. അതില്‍ ഡിജിപിമാരെത്തന്നെ മേധാവിയായി നിയമിക്കണമെന്നാണ് ചട്ടം. ബെഹ്‌റയ്ക്കു പുറമെ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, അസ്താന എന്നിവരാണു കേന്ദ്രം അംഗീകരിച്ച ഡിജിപിമാര്‍. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രന്‍, എന്‍.ശങ്കര്‍ റെഡ്ഡി, ബി.എസ്.മുഹമ്മദ് യാസിന്‍, രാജേഷ് ദിവാന്‍ എന്നിവര്‍ക്കും സംസ്ഥാനം ഡിജിപി പദവി നല്‍കിയിട്ടുണ്ടെങ്കിലും അതു കേന്ദ്രസര്‍ക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിച്ചിട്ടില്ല. അതിനാല്‍, ഇവര്‍ ഡിജിപി പദവിയില്‍ എഡിജിപിയുടെ ശമ്പളമാണു വാങ്ങുന്നത്. ഇതില്‍, രാജേഷ് ദിവാന്‍ വിരമിച്ചു. അസ്താന കേന്ദ്രത്തിലേക്കു പോകുന്നതോടെ എ.ഹേമചന്ദ്രന്‍ യഥാര്‍ഥ ഡിജിപി പദവിയിലെത്തും. ഏറ്റവും സീനിയറായ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലും. ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറാണെങ്കിലും കേന്ദ്രത്തില്‍ ഡിജിപി പദവിയില്‍ നിയമിക്കുന്നവരുടെ പട്ടികയില്‍ അദ്ദേഹമുണ്ട്. വൈകാതെ അദ്ദേഹവും കേന്ദ്രത്തിലേക്കു പോകുമെന്നും സൂചനയുണ്ട്. ഹേമചന്ദ്രനാണു ശേഷിക്കുന്ന ഡിജിപി. ഇദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ തടസ്സവുമില്ല. എന്നിട്ടും നിയമനം ലഭിച്ചത് മുഹമ്മദ് യാസിനു. ഇതിന് പിന്നില്‍ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ പറയുന്നത് നടക്കണമെന്ന കുബുദ്ധിതന്നെയാണ്.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ചട്ടം ലംഘിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ബി.എസ്.മുഹമ്മദ് യാസിനെ നിയമിച്ചതു കേന്ദ്ര ഉത്തരവു ലംഘിച്ചാണെന്ന് ഋഷിരാജ് സിംഗിനും ഹേമ ചന്ദ്രനും അറിയാം. നിയമപോരാട്ടം നടത്തിയാല്‍ ഋഷിരാജ് സിംഗിന് വിജിലന്‍സ് മേധാവിയാകാം. എന്നാല്‍ അതിനു അദ്ദേഹമൊരുങ്ങുമെന്നു തോന്നുന്നില്ല. ഈ രണ്ടു ഉദ്യോഗസ്ഥരെയും തള്ളികളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കാം. മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് വിവാദങ്ങളുടെ തോഴനാണ്. സ്പോര്‍ട്സ് ലോട്ടറിയും ബന്ധുത്വ നിയമന കേസിലും കൃത്യമായ അന്വേഷണം നടത്തുകയും മന്ത്രിമാര്‍ക്ക് തലവേദന ആകുകയും ചെയ്തതോടെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യ മന്ത്രി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പാര്‍ട്ടിയിലെ ഉന്നതരായ ഇ പി ജയരാജനും ടിപി ദാസനുമെല്ലാം കേസുകളില്‍ പ്രതിയായതോടെ ജേക്കബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി. ചട്ടം ലംഘിച്ച് ആത്മകഥ എഴുതിയത് മുതല്‍ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അത്തരം ഒരു അനുഭവം ഉള്ളതുകൊണ്ട് തന്നെ ഋഷിരാജ് സിംഗിന് വിജിലന്‍സ് മേധാവിയാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, അതായത് പറഞ്ഞാല്‍ കേള്‍ക്കാത്തെ ഈ ഉദ്യോഗസ്ഥന്റെ കയ്യില്‍ വിജിലന്‍സ് നല്‍കി പണി മേടിക്കാന്‍ എന്തായാലും സര്‍ക്കാരില്ല. പിന്നെയുള്ളത് എ ഹേമചന്ദ്രന്‍. കോടിയേരി ബാലകൃഷ്ണന്റെ അടുപ്പക്കാരനാണ് ഹേമചന്ദ്രന്‍. അതുകൊണ്ട് തന്നെ കോടിയേരിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുമോ എന്ന ഭയവും മുഖ്യമന്ത്രിയ്ക്കുണ്ട്. ആ റിസ്ക്കും ഏറ്റെടുക്കാന്‍ പറ്റില്ല. അങ്ങനെ ഈ വിഷമ സന്ധികളില്‍ നിന്നും കരകയറാനാണ് ചട്ടം ലംഘിച്ച് വിജിലന്‍സിന്റെ താക്കോല്‍ മുഹമ്മദ് യാസിനെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സിന്റെ തലപ്പത്ത് ഇരുന്നിട്ടുള്ള ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡി ഇപ്പോഴും സര്‍വ്വീസിലുണ്ട്. അദ്ദേഹത്തെയും പിണറായി സര്‍ക്കാര്‍ പരിഗണിച്ചില്ല. സ്വാധീനങ്ങള്‍ക്ക് വിധേയനാകാത്ത വ്യക്തിയാണ് ശങ്കര്‍ റെഡ്ഡി. അതുകൊണ്ട് തന്നെ അതും ശരിയാകില്ലെന്നു പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാമാണ് യാസിനു വിജിലന്‍സ് മേധാവി പദത്തിലേയ്ക്ക് വഴിയൊരുക്കിയത്.
യസിന്റെ നിയമനം ചട്ടലംഘനമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ആറു മാസത്തേക്കു താല്‍ക്കാലികമായി ഇത്തരത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. യാസിന് അടുത്ത ഫെബ്രുവരി വരെ മാത്രമേ സര്‍വീസുള്ളൂ. അതിനിടെ ഈ പദവിക്ക് അര്‍ഹരായ ഉദ്യോഗസ്ഥര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലോ മറ്റാരെങ്കിലും ഹൈക്കോടതിയിലോ ഈ നിയമനത്തെ ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഋഷിരാജ് സിംഗിനും ഹേമചന്ദ്രനും കേസിന് പോകാന്‍ കഴിയും. എന്നാല്‍ സര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിന് നില്‍ക്കാതെ മാറി നില്‍ക്കാനാണ് ഇരുവര്‍ക്കും താല്‍പ്പര്യം.
Post Your Comments