Gulf

സൗദിയിലെ ഈ പുതിയ നിയമം ലംഘിക്കുന്നവർക്ക് 2 വർഷം തടവും കനത്ത പിഴയും

റിയാദ്: നിയമലംഘനത്തിന് കനത്ത പിഴയും ശിക്ഷയും വിധിക്കുന്ന രാജ്യമാണ് സൗദി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു രീതിയിലും മാപ്പ് നൽകാറില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാനായി സൗദി മന്ത്രിസഭ അടുത്തിടെ ഒരു നിയമം പാസാക്കിയിരുന്നു. ആരെയും ഒന്നിന്റെ പേരിലും ഒരു രീതിയിലും ഉപദ്രവിക്കാൻ പാടില്ല.(anti-harassment law). പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലും, മുൻവൈരാഗ്യത്തിലുമൊക്കെ ജനങ്ങൾ തമ്മിലുള്ള ഉപദ്രവം കൂടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമം പാസാക്കിയത്.

also read: എട്ടിന്റെ പണി വാങ്ങി ആംആദ്മി പാര്‍ട്ടി; നിയമലംഘനത്തിന് അടയ്‌ക്കേണ്ടത് 30 കോടി രൂപ

പുതിയ നിയമം അധികം വൈകാതെ തന്നെ നടപ്പിലാകും. ഈ നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വർഷം വരെ തടവും 300,000 സൗദി റിയാൽ പിഴയും ലഭിച്ചേക്കാം.
പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, കെയർ ഹോമുകൾ, ഷെൽട്ടറുകൾ, വീടുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിൽ പീഡനം നേരിടുന്നതിന് ഈ നിയമം പ്രാധാന്യം നൽകുന്നതായി മേജർ ജനറൽ അൽ തുർക്കി പറഞ്ഞു.

shortlink

Post Your Comments


Back to top button