സീതയെ തട്ടിക്കൊണ്ട് പോയത് ആരെന്ന് പാഠപുസ്തകത്തില്‍ പഠിപ്പിക്കാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ പ്ലസ്ടു പാഠപുസ്തകം തയ്യാറാക്കിയവര്‍ക്ക് ഈ അറിവില്ല. അഹമ്മദാബാബിലെ പ്ലസ്ടു സംസ്‌കൃത വിഷയത്തില്‍ സീതയെ തട്ടിക്കൊണ്ട് പോയത് രാമന്‍ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. രാവണന്റെ പേര് പോലും പരാമര്‍ശിക്കുന്നില്ല.
read also: പ്ലസ്ടുവില്‍ കിട്ടിയ ഉന്നത വിജയം ജയിലില്‍ കഴിയുന്ന പിതാവിന് സമര്‍പ്പിച്ച് മകള്‍
ഇന്‍ട്രൊഡക്ഷന്‍ ടു സന്‍സ്‌ക്രിത് ലിറ്ററേച്ചറിലാണ് ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കിയിരിക്കുന്നത്. പുസ്തകത്തിന്റെ 106-ാം പേജിലാണ് സീതയെ രാമന്‍ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല പുസ്തകത്തില്‍ അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പരിവര്‍ത്തനം ചെയ്തപ്പോള്‍ സംഭവിച്ച തെറ്റാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
Post Your Comments