Kerala

പണം കൊണ്ട് എന്തും നേടാമെന്ന് കരുതിയിരുന്ന സാനു ചാക്കോയ്ക്ക് തിരിച്ചടികളുടെ കാലം

ദുബായ്: പണം കൊണ്ട് എന്തും നേടാമെന്ന് കരുതിയിരുന്ന സാനു ചാക്കോയ്ക്ക് തിരിച്ചടികളുടെ കാലം. കെവിന്‍ കൊലപാതകക്കേസിലെ പ്രതി സാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു. സാനു ജോലി ചെയ്തിരുന്ന ദുബായിലെ കമ്പനി സാനുവിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ‘ഗള്‍ഫ് ന്യൂസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സാനു ചാക്കോ ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പിതാവ് ചാക്കോയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞാണ് സാനു എമര്‍ജന്‍സി ലീവെടുത്ത് നാട്ടിലേക്ക് പോന്നത്. അടുത്ത വര്‍ഷം ജൂലൈ വരെ സാനു ചാക്കോയ്ക്ക് വിസ കാലാവധിയുണ്ട്. കഴിഞ്ഞവെള്ളിയാഴ്ച തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സാനു അന്നുതന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സംഘവുമായി മൂന്നുകാറുകളില്‍ കോട്ടയത്ത് മാന്നാനത്തെത്തി കെവിന്‍ ജോസഫിനെയും ഒപ്പമുണ്ടായിരുന്ന ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കെവിന്‍ കൊല്ലപ്പെട്ടശേഷം പിതാവ് ചാക്കോയ്ക്കൊപ്പം ഒളിവില്‍ പോയെങ്കിലും കണ്ണുരില്‍ ഇരുവരും പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കോടതി ഇവര്‍ അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button