പാലക്കാട്: ചെങ്ങന്നൂരിലെ വിജയത്തിനൊപ്പം പാലക്കാട്ടും സിപിഎമ്മിനു വമ്പൻ വിജയം. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുനേടി രണ്ടു സ്ഥിരംസമിതികളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായി വി.പി. രഘുനാഥും മരാമത്ത് സമിതിയില്‍ അബ്ദുള്‍ ഷുക്കൂറുമാണു വിജയിച്ചത്.
യുഡിഎഫ് മത്സരിക്കാൻ ഉണ്ടായിരുന്നിട്ടും സ്ഥാനാര്‍ഥികളുടെ വോട്ടും സിപിഎമ്മിനാണ് ലഭിച്ചത്. മൊത്തം ഒമ്പത് അംഗങ്ങളുള്ള ക്ഷേമകാര്യ സമിതിയില്‍ ബിജെപി -4, യുഡിഎഫ് -3, എല്‍ഡിഎഫ് -2 എന്നതാണ് കക്ഷിനില. അവിശ്വാസത്തിലൂടെ പുറത്തായ പി. സ്മിതേഷിനെ തന്നെയാണു ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. യുഡിഎഫിന്റെ വി. മോഹനനും എല്‍ഡിഎഫിന്റെ വി.പി. രഘുനാഥും മത്സരിച്ചു. യുഡിഎഫ് സ്ഥാനാര്ഥിയുടേത് ഉള്‍പ്പെടെ അഞ്ചുവോട്ട് നേടിയാണ് വി.പി. രഘുനാഥ് ജയിച്ചത്. ബിജെപിക്കു നാലു വോട്ട് ലഭിച്ചു.
എട്ട് അംഗങ്ങളുള്ള മരാമത്ത് സ്ഥിരംസമിതിയില്‍ ബിജെപിക്കും യുഡിഎഫിനും മൂന്നു വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. നേരത്തെ സിപിഎം അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതിനാലാണു സ്ഥിരംസമിതികള്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും സിപിഎം വോട്ടായിരുന്നു നിര്‍ണായകം. എന്നാല്‍, സിപിഎം സ്വന്തം സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കിയതോടെ യുഡിഎഫ് സ്വന്തം വോട്ടുകള്‍ മറിച്ചുചെയ്തു.
Post Your Comments