International

രാത്രി മുഴുന്‍ സെക്‌സും മയക്കുമരുന്നും, പ്രമുഖ മോഡലിന് പിന്നീട് സംഭവിച്ചത്

രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും കഴിക്കുകയും തുടരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മോഡലിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രമുഖ മോഡലായ ഒല്യ ലാംഗിലിനെയാണ് ഫ്‌ളോറിഡയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡോക്ടര്‍ നവാല്‍ പരീഖിന്റെ വീട്ടിലാണ് 18കാരിയായ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രോവാര്‍ഡ് ഹെല്‍ത്സ് എമര്‍ജന്‍സി റൂമിലെ ജോലിക്കാരനാണ് ഡോക്ടര്‍ പരീഖ്. ലാംഗിലിനെ ഒരു സ്‌പോര്‍ട്‌സ് ബാറില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്ന് ഒരുമിച്ച് മദ്യപിച്ച ശേഷം തന്റെഒപ്പം അവരും വീട്ടിലേക്ക് വരികയായിരുന്നെന്ന് പരീഖ് പോലീസിനോട് പറഞ്ഞു.

വീട്ടിലെത്തി ലഹരി കഴിക്കുകയും തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്ന് പരീഖ് ഡോക്ടര്‍ പോലീസില്‍ മൊഴി നല്‍കി. വെളുപ്പിന് മൂന്ന് മണിക്ക് ലാംഗിലിന്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം താന്‍ കേട്ടിരുന്നു എന്നാല്‍ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കം ഇല്ലായിരുന്നെന്നും പരീഖ് പറഞ്ഞു.

കിടപ്പറയില്‍ നഗ്നയായ നിലയിലായിരുന്നു പോലീസ് മോഡലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് സമീപം ഇരുന്ന ബാഗില്‍ നിന്നും കൊക്കെയിനും കണ്ടെത്തി.

shortlink

Post Your Comments


Back to top button