കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്.
Also Read : നിപ്പാ വൈറസ്; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി
ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഓസ്‌ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക. ചികിത്സാമാര്‍ഗ രേഖകള്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരിക്കും ഇവ രോഗികള്‍ക്ക് നല്‍കുക. ഈ മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും കൊറിയര്‍ മാര്‍ഗം ഡല്‍ഹിയിലെത്തും. അവിടുന്നാണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത്.
Also Read :നിപ്പാ വൈറസ് എങ്ങനെ? എവിടെ നിന്ന്? സാധ്യതകള്‍ ഡോ. കെ.പി അരവിന്ദന്‍ വിശദീകരിക്കുന്നു
നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയാന്‍ കഴിയില്ലെന്നും, രോഗം ഗുരുതരമാകുമ്പോള്‍ മാത്രമായിരിക്കും നിപ്പാ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും അതുകൊണ്ട് തന്നെ രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments