കൊച്ചി: അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നിയമനത്തില്‍ പ്രതികരണവുമായി ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ നിയമിച്ചത് ക്രമ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്റര്‍വ്യു അടക്കമുള്ള നടപടികള്‍ക്കു ശേഷമാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ നിയമനം നടത്തിയത്. ഇത് നിയമവിരുദ്ധമല്ലെങ്കിലും ക്രമവിരുദ്ധമാണെന്ന് കേടതി വ്യക്തമാക്കി. സംഭവവത്തില്‍ ദേവസ്വം ബോര്‍ഡ് 50,000 രൂപ കോടതിച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കോടതിച്ചെലവായി നല്‍കുന്ന തുക നിയമനം നടത്തിയ ഭരണ സമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കരാര്‍ അടിസ്ഥാനത്തില്‍ 2006 ല്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ച അഞ്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ സ്ഥിരപ്പെടുത്തിയതിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥനായ എം.കെ. നിതീഷ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളും കരാറടിസ്ഥാനത്തില്‍ ഇവരെ നിയമിച്ചത് സ്ഥിരപ്പെടുത്തിയതിന് അനുമതി തേടി ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
നിയമനം പത്തുവര്‍ഷത്തിലേറെ കഴിഞ്ഞ സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം. അതേസമയം സംഭവത്തില്‍ വാദവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. 401 ക്ഷേത്രങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ജോലി ഭാരം കണക്കിലെടുത്താണ് നിയമനമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. രണ്ട് ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മ്മാണം, ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള ഗസ്റ്റ് ഹൗസുകളുടെ നിര്‍മ്മാണം തുടങ്ങിയവ നടക്കുന്നതിനാല്‍ ഫുള്‍ ടൈം അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ആവശ്യമുണ്ടെന്നും സത്യവാങ്മൂലം നല്‍കി.
Post Your Comments