തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതോടെ ഇന്ധന വില കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നികുതിയില്‍ ഇളവ് വരുത്താന്‍ തയാറാകാഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഒഴിവാക്കിയത്. സംസ്ഥാനത്ത് പെട്രോളിന് 1.11 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരുന്നത്. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണ് കേരളം നേരത്തെ ഈടാക്കിയിരുന്ന നികുതി.
Post Your Comments