കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചത്.
Also Read : നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചു: കടകംപള്ളി
എന്നാല്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ്പാ മരണങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവ സന്ദര്‍ശിച്ചവരും അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. മെയ് 5, 14, 18, 19 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് അത്യാഹിത വിഭാഗം, CT സ്‌കാന്‍ റൂം, വെയ്റ്റിംഗ് റൂം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവരും ബാലുശ്ശേരി താലൂക്ക് ആശുപത്രി മേയ് 18, 19 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടുവരെ സന്ദര്‍ശിച്ചവരും വിളിക്കണം. നിപ ബാധിച്ച് മരിച്ച റസിന്‍, അഖില്‍ എന്നിവരുമായി ഇടപഴകിയവരും നിപ സെല്ലുമായി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04952381000
Post Your Comments