India

പുകവലി മൂലം ഒരു വര്‍ഷം മരണപ്പെട്ടവര്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: പുകവലി മൂലം ഒരു വര്‍ഷം മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. പുകവലി കാരണം ഏഴ് മില്ല്യണ്‍ ജീവനുകളാണ് ഒരു വര്‍ഷം ഭൂമിയില്‍ നിന്നും ഇല്ലാതാകുന്നത്. എന്നാല്‍ ഈ ഏഴ് മില്ല്യണ്‍ ആളുകളില്‍ 900,000 പേര്‍ വല്ലപ്പോഴും മാത്രം പുകവലിക്കുന്നവരാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

Image result for Tobacco

മരണം മാത്രമല്ല, പുകവലി മൂലം ഉണ്ടാകുന്ന ഭവിഷത്ത്. ശ്വാസകോശത്തിനും ഹൃദയത്തിനും കേടുപാടുകള്‍ സംഭവിക്കുക, പലതരം കാന്‍സര്‍ ഉണ്ടാകുക, സ്ത്രീപുരുഷവന്ധ്യത, തുടങ്ങിയവയൊക്കെ പുകവലി മൂലം ഉണ്ടാകുന്ന അസുഖങ്ങളാണ്. പുകയില വലിക്കുകയോ, ചവയ്ക്കുകയോ, വിഴുങ്ങുകയോ ചെയ്താല്‍ തന്നെ അപകടമാണ്. പുകവലി മാത്രമാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത് എന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ അത് മുഴുവന്‍ തെറ്റാണെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.

അടുത്തിടെ ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പുകയിലയുടെ ഉപയോഗം കാലുകളിലെ മസ്സിലുകളെ പോലും ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. കാലിലെ രക്തക്കുഴലുകള്‍ ചുരുങ്ങുക വഴി കാലിലേക്കുള്ള ഓക്‌സിജന്‍ വിതരണവും പോഷകഗുണങ്ങളുടെ വിതരണവും താറുമാറാകുന്നതാണ്  കാരണം.

Image result for Tobacco

ഓരോ മിനിറ്റിലും ലോകത്താകമാനം ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്ന മാരകവിഷമാണ് പുകയില. ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയില്‍ അറുപത്തിയൊന്‍പതോളം കാന്‍സര്‍ ഘടകങ്ങളുണ്ട്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പുകയിലയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകം. ലോകത്താകമാനം നടക്കുന്ന 12 ശതമാനം ഹൃദ്രോഗമരണങ്ങള്‍ക്കും കാരണമാകുന്നത് പുകയിലയുടെ ഉപയോഗവും പുകവലിയുമാണ്.

സിഗരറ്റിലെ നിക്കോട്ടിന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഇതും ഹൃദ്രോഗത്തിന് കാരണമാകും. പുകയിലയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്‌സിജന്‍ വിതരണത്തെ ബാധിക്കും. ഇത് ശരീരത്തിലെ മുഴുവന്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതുകൊണ്ടാണ് സ്ഥിരമായി പുകവലി ഇല്ലാത്തവരുടെ ജീവിതം പോലും അപകടത്തിലാണ് എന്നു പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button