Gulf

ലൈംഗിക അതിക്രമം ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി സൗദി

റിയാദ്: ലൈംഗിക അതിക്രമം ക്രിമിനൽ കുറ്റമാക്കുന്ന നിയമം സൗദി പാസാക്കി. നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്ന വാക്കും നോട്ടവുമടക്കം കുറ്റകരമാണ്. നിയമലംഘകർക്ക് അഞ്ചു വർഷംവരെ തടവും മൂന്ന് ലക്ഷം റിയാൽ (ഏകദേശം 54 ലക്ഷം രൂപ)വരെ പിഴയും ലഭിക്കാം. ശൂറ കൗൺസിൽ പാസാക്കിയ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് അനുകൂലമായ ഏതാനും നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെയാണ് ലൈംഗിക അതിക്രമം കുറ്റകരമാക്കുന്ന നിയമം പാസാക്കിയിരിക്കുന്നത്.

Read Also: വിവാഹത്തലേന്ന് വീട്ടിൽ പോത്തിനെ കശാപ്പ് ചെയ്‌തു; വധുവിന്റെ പിതാവിനെതിരെ കേസ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button