ബാലസോർ: ചൂതാട്ടത്തിൽ തോറ്റതിനെ തുടർന്ന് യുവതിയെ എതിരാളികൾക്ക് പീഡിപ്പിക്കാൻ വിട്ടുനൽകി ഭർത്താവ്. എതിരാളികൾക്കൊപ്പം പോകണമെന്ന ഭർത്താവിന്റെ നിർദേശം നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ടതും പിന്നീട് എതിരാളികൾ ചേർന്നു പീഡനത്തിനിരയാക്കിയതും. രണ്ടു കുട്ടികളുടെ അമ്മയായ മുപ്പത്തഞ്ചുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയെ പിടികൂടാനും കെട്ടിയിടാനും ഭർത്താവ് സഹായിച്ചെന്നും നാട്ടുകാർ പറയുന്നു. ഒഡീഷയിലെ ബാലസോറിലാണു സംഭവം. വിഷയത്തിൽ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചെങ്കിലും പിന്നീട് മനസുമാറ്റി ഒത്തുതീർപ്പിലെത്തിയതായി ഒപ്പിട്ടു നൽകി മടങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Post Your Comments