India

ആർഎസ്എസിൻറെ ക്ഷണം സ്വീകരിക്കും ; പ്രണബ് മുഖർജിയുടെ ലക്ഷ്യം മറ്റൊന്ന്

ന്യൂഡൽഹി : ജൂൺ 7 ന് നാഗ്പൂരിലെ ആർഎസ്എസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചത് രാഷ്ട്രീയ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ട്. പ്രണബ് മുഖർജിയുടെ തീരുമാനത്തിൽ പല കോൺഗ്രസ് നേതാക്കളും മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന്
ഡൽഹിയിൽ പാർട്ടി പ്രവർത്തകരുമായി അദ്ദേഹം തുറന്നു സംസാരിച്ചു. നാഗ്പൂരിലെത്തുമ്പോൾ മുഖർജിയുടെ രാഷ്ട്രീയ തത്ത്വങ്ങൾ ഒരിക്കലും മാറ്റില്ലെന്നാണ് അദ്ദേഹം നിലപാടറിയിച്ചത്.

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ജൂണ്‍ ഏഴിന് നടക്കുന്ന സംഘ ശിക്ഷ വര്‍ഗ് പരിശീലന ക്യാംപിന്റെ സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് മുന്‍ രാഷ്ട്രപതിയെ ക്ഷണിച്ചത്. ആര്‍.എസ്.എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ ക്ഷണം പ്രണബ് സ്വീകരിച്ചതോടെയാണ് സംഭവം വിവാദമായത്.

പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രണബ് അറിയിച്ചു. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നായിരുന്നു പ്രണബിന്റെ നിലപാട്. രാജ്യത്തെ അത്യുന്നത പദവിവഹിച്ചതിനാല്‍ ഒരു രാഷ്ട്രിയ പ്രസ്ഥാനത്തോടും ആഭിമുഖ്യമോ, വിരോധമോ വച്ചുപുലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button