ക്വാലാലംപൂര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി . പുതുമായി ചുമതലയേറ്റ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തും. മോദി ഇത് രണ്ടാം തവണയാണ് മലേഷ്യ സന്ദര്‍ശിക്കുന്നത്. മെയ് പത്തിനായിരുന്നു മഹാതിര്‍ മൂഹമ്മദ് മലേഷ്യന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ട് മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രി ഇന്തോനേഷ്യയിലെത്തിയിരുന്നു. രണ്ടു ദിവസമാണ് മോദി ഇന്തൊനേഷ്യയില്‍ തങ്ങിയത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന തന്ത്രപ്രധാനമായ 15 കരാറുകളില്‍ ഇന്ത്യയും ഇന്തൊനേഷ്യയും ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ, സമുദ്ര, സാംസ്‌കാരിക മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. പ്രതിരോധ, ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക, റെയില്‍വേ, ആരോഗ്യ മേഖലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.
ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം മോദി സിംഗപ്പൂരിലേക്കാണ് തിരിച്ചത്. സിംഗപ്പൂരിലെ മറിയ ബേ സാന്റ് സണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്ത്യ-സിംഗപ്പൂര്‍ വ്യാപാര പ്രദര്‍ശനം സന്ദര്‍ശിച്ചു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹിസിന്‍ ലൂങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം മലേഷ്യയിലെത്തിയത്.
Post Your Comments