![CHENGANNUR by election](/wp-content/uploads/2018/05/CHENGANNUR-03.png)
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തില്‍ 1591 വോട്ടുകള്‍ക്കാണ് സജി ചെറിയാന് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യം എണ്ണിയത് തപാല്‍, സര്‍വീസ് വോട്ടുകളായിരുന്നു. അതില്‍ മുന്നിട്ട് നിന്നത് എല്‍.ഡി.എഫ് ആയിരുന്നു.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ട് പ്രതീക്ഷക്ക് ഒപ്പം തന്നെ മുന്നണികള്‍ ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകള്‍ തിരികെ കിട്ടുമോ എന്ന ആശങ്കയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്ക് വെയ്ക്കുന്നത്.
എന്നാല്‍ ലോക്കപ്പ് മരണം അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചോ എന്ന പേടി എല്‍ഡിഎഫിനുണ്ട്. പെട്രോള്‍ വില വര്‍ധനവ്, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുമ്മനത്തിനെ മാറ്റിയത് ഇതിലെല്ലാമാണ് ബിജെപി പേടി.
Post Your Comments