ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് നേടിയത്. വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്. 20956 വോട്ട്കളുടെ വമ്പന്‍ വിജയമാണ് സജി ചെറിയാന് സ്വന്തമാക്കിയത്.
1987ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാമന് ഐപ്പ് നേടിയ 15,703 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന് മറികടന്നത്. 67303 വോട്ടുകളാണ് സജി ചെറിയാന് നേടിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് നേടാനായത് 46347 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീധരന് പിള്ള 35270 വോട്ടുകള്‍ നേടി.
വോട്ടെണ്ണല്‍ പകുതിയാപ്പോള്തന്നെ 2016ലെ ഇടുമുന്നണി സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന് നായര്‍ നേടിയ 7,983 വോട്ടുകളുടെ ഭൂരിപക്ഷം സജി ചെറിയാന് മറികടന്നിരുന്നു.
Post Your Comments