കോട്ടയം: കെവിനെ തട്ടിക്കൊണ്ട് പോയി ജീവന്‍ പോകുന്നവരെ അക്രമിസംഘം മര്‍ദിച്ചു. ക്രൂരമര്‍ദനത്തിന് ഇടയായപ്പോഴും ഭാര്യ നീനു എവിടെയെന്ന് കെവിന്‍ വെളിപ്പെടുത്തിയില്ല. നീനു താമസിച്ചിരുന്ന സ്ഥലം കെവിനും അനീഷും കാട്ടിക്കൊടുത്തില്ല. വിവാഹം നടന്നകാര്യം നീനുവിന്റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ മുതല്‍ അപകടം ഏത് നിമിഷവും ഉണ്ടായേക്കാം എന്ന് കെവിന് അറിയാമായിരുന്നു. തുടര്‍ന്ന് ഒരു ദിവസം രാത്രി നീനുവിനെ രഹസ്യ കേന്ദ്രത്തിലും പിന്നീട് അമ്മഞ്ചേരി കവലയിലെ വനിത ഹോസ്റ്റലിലും താമസിപ്പിച്ചു.
read also:കെവിനെ കൊല്ലാന്‍ പറഞ്ഞത് നീനുവിന്റെ അമ്മ, കൊട്ടേഷന്‍ ഒന്നര ലക്ഷത്തിന്റേത്, സംഭവം ഇങ്ങനെ
നീനു ഹോസ്റ്റലില്‍ ഉള്ള വിവരം കെവിനും അനീഷിനും ഹോസ്റ്റല്‍ അധികൃതര്‍ക്കും മാത്രമാണ് അറിവുണ്ടായിരുന്നത്. ഈ വിവരം ലഭിച്ചിരുന്നെങ്കില്‍ ഷാനുവും സംഘവും നീനുവിനെ അവിടെ നിന്നും ബലം പ്രയോഗിച്ച് വിളിച്ചുകൊണ്ട് പോകുമായിരുന്നു.
തട്ടിക്കൊണ്ട് പോയി മര്‍ദിക്കുന്നതിനിടെ ഷാനു കെവിനോട് ആവശ്യപ്പെട്ടത് നീനു എവിടെയെന്ന് വെളിപ്പെടുത്താനാണ്. എന്നാല്‍ കെവിനും സുഹൃത്ത് അനീഷും ഇക്കാര്യം തുറന്ന് പറഞ്ഞില്ല.
Post Your Comments