Kerala

കെവിന്റെ കൊലപാതകം; കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ റെയ്ഡ്

കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ ദുരഭിമാനക്കൊലക്കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലം മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഞ്ജയ്ഖാന്റെയും പുനലൂര്‍ വെണ്‍ചെമ്പ് സുരേന്ദ്രന്റെയും വീട്ടിലാണ് റെയ്ഡ് നടന്നത്.

കെവിന്‍ കേസിലെ മുഖ്യപ്രതികള്‍ കൊലപാതകത്തിനു ശേഷം നിരവധി തവണയാണ് സഞ്ജയ്ഖാനെ ഫോണില്‍ വിളിച്ചിട്ടുള്ളത്. തന്നെയുമല്ല സഞ്ജയ ഖാന്‍ രാത്രി മൂന്ന് മൊബൈല്‍ നമ്പറുകളില്‍ നിന്നായി അഭിഭാഷകരെ വിളിച്ചിട്ടുണ്ട്. ഈ നമ്പറുകളില്‍ രണ്ടെണ്ണം സഞ്ജയ് ഖാന്റെ ഭാര്യയുടെ അമ്മ ജുബീരത്തിന്റെതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം കെവിന്‍ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന മുഴുവന്‍ കാറുകളും പോലീസ് കണ്ടെത്തി. ആകെ മൂന്ന് കാറുകളാണ് പ്രതികള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും പ്രതികളാണ്. കൂടാതെ സംഭവത്തില്‍ മൂന്ന് പോലീസുകാരെയും സസ്‌പെന്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button