ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ സെൽഫിയെടുത്ത ജെറ്റ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡറേയും മൂന്നു ട്രെയിനി പൈലറ്റുമാരെയും കമ്പനി സസ്പെന്റ് ചെയ്തു. ഏപ്രില്‍ 19ന് ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയായിരുന്നു ഇവരുടെ സെൽഫി സാഹസം.
ALSO READ: ജെറ്റ് എയര്‍വേസ് യാത്ര ഉപേക്ഷിച്ചു
സംഭവത്തില്‍ ജെറ്റ് എയര്‍വേസ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ലൈന്‍സ് ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്. ജെറ്റ് എയര്‍വേസില്‍ ഇത്തരം സംഭവം നടക്കുന്നത് ഇത് ആദ്യമല്ല. 2014ല്‍ ഒരു പൈലറ്റ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ മാര്‍ഗരേഖകള്‍ ലംഘിച്ച് കോക്പീറ്റില്‍ കയറി യാത്ര ചെയ്യാന്‍ സുഹൃത്തുക്കളെ അനുവദിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു.
Post Your Comments