Gulf

അബുദാബിയിൽ ശാരീരിക അസ്വസ്ഥതകള്‍ മറികടന്ന് മലയാളി വിദ്യാർത്ഥിനി സ്വന്തമാക്കിയത് ഉന്നത വിജയം

അബുദാബി: ശാരീരിക അസ്വസ്ഥതകള്‍ മറികടന്ന് മലയാളി വിദ്യാർത്ഥിനി പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഉയർന്ന വിജയം നേടി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏകദേശം ഒരു മാസത്തിലധികം സത്യ സുബ്രമണ്യ ഐയ്യർക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പരീക്ഷയിൽ 97.6 ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാമതെത്തി. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ പെൺകുട്ടിയും സത്യ തന്നെയാണ്. താൻ ഒരിക്കലും ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നും, തന്റെ ഒപ്പം നിന്ന എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കും നന്ദിയുണ്ടെന്നും സത്യ പറഞ്ഞു.

ALSO READ: സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സമയത്തായിരുന്നു സത്യ ഇന്റേര്‍ണല്‍ പരീക്ഷ എഴുതിയത്. ശരിക്കും ഇരിക്കാൻ പോലും പറ്റാതിരുന്ന അവസ്ഥയിലായിരുന്നു സത്യ പരീക്ഷ എഴുതിയത്. പത്താം ക്ലാസിൽ സത്യ ട്യൂഷന് പോലും പോയിരുന്നില്ല. എന്നിട്ടും 488മാർക്കാണ് സത്യ നേടിയത്. അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമായതെന്ന് സത്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button