KeralaLatest NewsNewsCrime

ആ നീല ഷര്‍ട്ട് നെഞ്ചോട് ചേര്‍ത്ത് നീനു, ഹൃദയം നുറുങ്ങി നാട്‌

കോട്ടയം: ‘എന്തെങ്കിലും ഒന്ന് മിണ്ടു ഏട്ടാ’ കെവിന്‌റെ മൃതദ്ദേഹത്തില്‍ അന്ത്യചുംബനം നല്‍കാന്‍ നേരം നീനുവിന്‌റെ കണ്ണീരോട് കൂടിയ വാക്കുകളായിരുന്നു ഇത്. പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരില്‍ ഭാര്യയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‌റെ മൃതദ്ദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടില്‍ നിന്നും കോട്ടയം നല്ലയിടയന്‍ പള്ളിയിലേക്ക് കെവിന്‌റെ മൃതദ്ദേഹം എടുത്തപ്പോള്‍ മുതല്‍ കെവിന്‌റെ നീല ഷര്‍ട്ടും നീനു നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

കല്യാണം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇടാനായി വാങ്ങിയതായിരുന്നു ആ നീല ഷര്‍ട്ട്. പക്ഷേ അതിടാന്‍ കെവിന് സാധിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് മൃതദ്ദേഹം എടുത്തത് മുതല്‍ സംസ്‌കരിക്കാനായി കെവിനെ പള്ളിയിലെത്തിക്കുമ്പോഴും നീനും ആ ഷര്‍ട്ട് കയ്യില്‍ തന്നെ വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button