കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന്റെ ഭാര്യാ സഹോദരൻ ഷാനുവിനൊപ്പം അച്ഛൻ ചാക്കോയ്ക്കും മുഖ്യ പങ്കുണ്ടെന്ന് തെളിഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയതിനു ശേഷം ശേഷം ഷാനുവും ചാക്കോയും ഫോണിൽ സംസാരിച്ചത് 7 തവണയാണ്. അക്രമി സംഘത്തിലെ മറ്റു പ്രതികളുടെ ഫോണിൽ നിന്നും ചാക്കോയ്ക്ക് വിളി വന്നിരുന്നു.
എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പകരം കെവിനെ കൈവശം വെച്ച് നീനുവിനെ തിരിച്ചു വിളിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ചാക്കോ പൊലീസിന് മൊഴി നൽകി. കൂടാതെ കെവിൻ ഓടി രക്ഷപ്പെട്ടു എന്നാണ് മകൻ ഷാനു തന്നെ അറിയിച്ചതെന്നും ചാക്കോ പറഞ്ഞു.
Post Your Comments