കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച മൂന്നാമത്തെ കാറും പിടിച്ചെടുത്തു. ഇതോടെ എല്ലാ വാഹനങ്ങളും പോലീസ് കണ്ടെത്തിക്കഴിഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് i 20 കാർ പുനലൂരിൽ നിന്ന് ഇന്ന് കണ്ടെത്തിയിരുന്നു. ഈ കാർ ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചുവരികയാണ്. ഇതിനിടയിലാണ് മറ്റൊരു വാഹനം കൂടി കണ്ടെത്തയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരന് ഉള്‍പ്പെടെ ഉള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോയത്. വീടാക്രമിച്ചാണ് കെവിനേയും ബന്ധുവായ അനീഷിനേയും പത്തംഗ സംഘം തട്ടിക്കൊണ്ട് പോയത്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര തോട്ടിൽ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നീനുവിന്റെ അച്ഛനും സഹോദനും ഉൾപ്പടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെവിന്റെ കൊലപാതകത്തിന് കൂട്ടുനിന്ന എസ്.ഐ, എ എസ് ഐ, ഡ്രൈവർ തുടങ്ങിയവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്
Post Your Comments