പാലക്കാട്: ചായക്കട നടത്തുന്ന വീട്ടമ്മയെ റോഡിലൂടെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വാണിയംകോട് മണികണ്ഠന്റെ ഭാര്യ ശ്രീജയ്ക്കാണ് (33) വെട്ടേറ്റത്. ശ്രീജയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കൃഷ്ണൻ എന്നയാൾക്കെതിരെ ഒരു വര്‍ഷം മുമ്പ് വടക്കഞ്ചേരി പോലീസ് കേസ് എടുത്തിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണൻ ശ്രീജയെ സമീപിച്ചെങ്കിലും ശ്രീജ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ഇതിന്റെ പിന്നിലുള്ള വിരോധമാണ് ശ്രീജയെ നടുറോഡിലിട്ട് വെട്ടാൻ കാരണമെന്നാണ് സൂചന.
Read Also: സംസ്ഥാനത്ത് ഈ ദിവസം മുതൽ ട്രോളിംഗ് നിരോധനം
ശനിയാഴ്ച രാത്രി എട്ടരയോടെ വാണിയംകോട്ടുള്ള ശ്രീജയുടെ ചായക്കടയില്‍ കൃഷ്ണനും സംഘവും എത്തി കേസ് പിന്‍വലിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ശ്രീജയുടെ ഭർത്താവിനെ വെട്ടാൻ ഇയാൾ തുനിഞ്ഞതോടെ ഇരുവരും പുറത്തേക്കോടി. എന്നാൽ പിന്നാലെ ഓടിവന്ന കൃഷ്ണന്‍ ശ്രീജയെ വെട്ടുകയായിരുന്നു. ഇവരുടെ രണ്ടു കാല്‍പ്പാദത്തിനും വയറിനും തോളിനും വെട്ടേറ്റിട്ടുണ്ട്.
Post Your Comments