![GULF COUNTRIES BAN FRUIT AND VEGITABLE EXPORT FROM KERALA](/wp-content/uploads/2018/05/FRUIT-AND-VEGITABLE-EXPORT.png)
ദുബായ്: നിപ്പ വെെറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്പന്നങ്ങള്ക്ക് യുഎഇയിലും താത്കാലിക വിലക്ക്. നിപ്പ വൈറസ് ബാധിച്ച് നിരവധി പേർ കേരളത്തിൽ മരണപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉല്പന്നങ്ങള്ക്ക് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് യുഎഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഔദ്യോഗികമായി വിലക്ക് പ്രഖ്യാപിച്ചത്.
ALSO READ: അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ഒന്നാമനായി ഈ ഗൾഫ് രാജ്യം
യുഎഇ , കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിലക്ക് നിലവില്‍ വന്നു. പഴം, പച്ചക്കറി ഉല്പന്നങ്ങള്ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി, കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. യുഎഇയിൽ കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നത് നിരോധിച്ചു കൊണ്ട് ബന്ധപ്പെട്ട എല്ലാവർക്കും മന്ത്രാലയം ഉത്തരവ് നൽകിയിട്ടുണ്ട്.
Post Your Comments