കാബൂൾ : സ്ഫോടനത്തിൽ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആഭ്യന്തരമന്ത്രാലയത്തിനു സമീപത്തെ ചെക്ക് പോസ്റ്റിൽ ബുധനാഴ്ചയാണ് സ്ഫോടനമുണ്ടായത്. ശേഷം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്ത്തതയായും റിപ്പോർട്ടുണ്ട്.
ഏപ്രില്‍ അവസാനം കാബൂളിലെ വോട്ടര്‍ രജിസ്ട്രേഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ പൊലീസ് സ്റ്റേഷനു സമീപം മെയ് ആദ്യവാരം ഉണ്ടായ സ്ഫോടന പരന്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരായിരുന്നു ആക്രമണത്തിനു പിന്നില്‍.
Also read : സഹോദരന്റെ ചികിത്സയ്ക്കായി ഒമ്പത് വയസ്സുകാരന് രണ്ട് മണിക്കൂറില്‍ ശേഖരിച്ചത് നാല് ലക്ഷത്തിലധികം രൂപ
Post Your Comments